പയ്യന്നൂരില്‍ നഴ്‌സിങ് സൂപ്രണ്ടായ 38കാരി ആംബുലന്‍സ് ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി

ശ്രീനു എസ്

ഞായര്‍, 11 ഒക്‌ടോബര്‍ 2020 (13:24 IST)
പയ്യന്നൂരില്‍ നഴ്‌സിങ് സൂപ്രണ്ടായ 38കാരി ആംബുലന്‍സ് ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിപ്പോയി. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സിങ് സൂപ്രണ്ടാണ് ഇവര്‍. ഇവര്‍ ചെന്നൈയില്‍ ഉണ്ടെന്നറിഞ്ഞ് പയ്യന്നൂര്‍ സി ഐയും സംഘവും ചെന്നൈയില്‍ എത്തിയെങ്കിലും കാമിതാക്കള്‍ അവിടെനിന്നും മംഗളൂരുവിലേക്ക് മുങ്ങുകയായിരുന്നു. 
 
അഞ്ചുവയസുള്ള മകനേയും 20പവന്‍ സ്വര്‍ണവുമായാണ് ഇവര്‍ ആംബുലര്‍ ഡ്രൈവര്‍ക്കൊപ്പം മുങ്ങിയത്. ആംബുലന്‍സ് ഡ്രൈവറുടെ സ്‌കോര്‍പ്പിയോ കാറിലാണ് ഇരുവരും കറങ്ങിക്കൊണ്ടിരിക്കുന്നതെന്ന വിവരം പോലീസിന് കിട്ടിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍