കണ്ണൂര്‍ ഇരിട്ടിയില്‍ ബംഗാളി പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ നാലു പേര്‍ കുറ്റക്കാരെന്ന് കോടതി. ഇരിട്ടി ഉളിക്കല്‍ സ്വദേശികളായ പ്ലാത്തോട്ടത്തില്‍ ബിജു, മുഹമ്മദ് ഷെരീഫ്, കൊമ്പന്‍പറമ്പില്‍ മുഹമ്മദ് സാലി, നടുത്തൊടിയില്‍ ജംഷീര്‍ എന്നിവരാണ് കുറ്റക്കാരെന്ന് തലശേരി സെഷന്‍സ് കോടതി കണ്െടത്തിയത്. ശിക്ഷ ഈമാസം 30-ന് വിധിക്കും.
തട്ടിക്കൊണ്ടുപോകല്‍, മര്‍ദിച്ചു പരിക്കേല്പിക്കല്‍ എന്നീ കുറ്റങ്ങളും ഇവര്‍ക്കെതിരേ ചുമത്തി. 366, 376, 342 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ കുറ്റക്കാരെന്ന് കോടതി കണ്െടത്തിയത്.