നികേഷ് കുമാറിനെ അപകീര്‍ത്തിപ്പെടുത്തുന്ന ലഘുലേഖകള്‍ പ്രചരിപ്പിച്ചു: കെ എം ഷാജിക്ക് കളക്ടറുടെ നോട്ടീസ്

Webdunia
ശനി, 14 മെയ് 2016 (17:08 IST)
അഴീക്കോട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ എം ഷാജിക്ക് കണ്ണൂര്‍ കളക്ടര്‍ നോട്ടീസ് നല്‍കി. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ എം വി നികേഷ് കുമാറിനെ അപകീര്‍ത്തിപ്പെടുത്തുന്ന ലഘുലേഖകള്‍ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് നോട്ടീസ് നല്‍കിയത്. 
 
ഇതിനിടെ, കെ എം ഷാജിയുടെ തെരഞ്ഞെടുപ്പ് ചട്ടലംഘനം നിരീക്ഷിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമായി കളക്ടര്‍ സെക്ടറല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ അഞ്ചംഗ ഉദ്യേഗസ്ഥ സംഘത്തെ കൂടുതലായി നിയോഗിച്ചു. കൂടാതെ ലഘുലേഖകള്‍ വീട്ടില്‍ സൂക്ഷിച്ചതിന് വളപട്ടണം പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി മനോരമയോടും കളക്ടര്‍ വിശദീകരണം തേടിയിട്ടുണ്ട്. 
 
നികേഷ് കുമാറിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പതിനൊന്നു ലഘുലേഖകളാണ് യു ഡി എഫ് പ്രവര്‍ത്തകര്‍ വീടുകള്‍ തോറും വിതരണം ചെയ്തത്. തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് എല്‍ ഡി എഫ് അഴീക്കോട് മണ്ഡലം സ്ഥാനാര്‍ത്ഥി എം വി നികേഷ് കുമാറും തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എം പ്രകാശനുമാണ് കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article