വാഹനം ഓടിക്കുന്നതിനിനിടെ ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു

എ കെ ജെ അയ്യര്‍

വ്യാഴം, 31 ഡിസം‌ബര്‍ 2020 (17:54 IST)
കല്‍പ്പറ്റ: വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് കിഴക്കോത്ത് പാലക്കല്‍ രാമനാഥന്‍ എന്ന 61 കാരനാണ് ലോറി ഓടിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചത്.
 
കല്‍പ്പറ്റ വെള്ളാരംകുന്നില്‍ വച്ചാണ് വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് ഡ്രൈവ് ചെയ്തു പോകുന്നതിനിടെ കുഴഞ്ഞു വീണത്. തൊട്ടു പുറകെ വന്ന ഓട്ടോ ഡ്രൈവര്‍ അജീഷിന്റെയും സംഘത്തിന്റെയും സഹായത്തോടെ ഇദ്ദേഹത്തെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍