കളമശ്ശേരി ഭൂമിയിടപാട്: സൂരജിന്റെ നുണപരിശോധന തുടങ്ങി

വെള്ളി, 19 ജൂണ്‍ 2015 (15:02 IST)
കളമശ്ശേരി ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ടി ഒ സൂരജിന്റെ നുണപരിശോധന തുടങ്ങി. ചെന്നൈ മൈലാപ്പൂരിലുള്ള ഫോറന്‍സിക് ഹൌസിലാണ് നുണപരിശോധന. ഡി വൈ എസ് പി ഡിക്രൂസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശാസ്ത്രീയ പരിശോധനയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്. 
 
പോളിഗ്രാഫും നാര്‍ക്കോ അനാലിസസുമാണ് നടത്തുന്നത്. കഴിഞ്ഞമാസം തന്നെ സി ബി ഐ സൂരജിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ കാരണം പരിശോധനയ്ക്ക് തയ്യാറാല്ലെന്ന് സൂരജ് കോടതിയെ അറിയിക്കുകയായിരുന്നു.
 
തുടര്‍ന്ന്, ഈ മാസം ഒമ്പതിന് സൂരജ് എറണാകുളം സി ജെ എം കോടതിയിലെത്തി ശാസ്ത്രീയ പരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിരുന്നു. വിവാദമായ കളമശ്ശേരി ഭൂമിയിടപാടു നടക്കുമ്പോള്‍ ടി ഒ സൂരജ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ആയിരുന്നു.

വെബ്ദുനിയ വായിക്കുക