അരുണ്‍ലാലിന്റെ ക്യാന്‍വാസില്‍ വിരിഞ്ഞ കലാമിന്റെ 'അഗ്നിചിറകുകള്‍'

Webdunia
ബുധന്‍, 27 ജൂലൈ 2016 (08:18 IST)
മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ ഓര്‍മകള്‍ ക്യാന്‍വാസില്‍ പകര്‍ത്തിയ ചിത്രപ്രദര്‍ശനത്തിന് തുടക്കമായി. എപിജെയുടെ ആത്മകഥയായ 'അഗ്‌നിച്ചിറകുകളു'ടെ വിവിധ ഏടുകളാണ് വരകളിലൂടെ പുനരവതരിപ്പിച്ചാണ് ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. കലാം ആരാധകനായ സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍ അരുണ്‍ലാലും ഭാര്യ വൈദേഹിയുമാണ് 'കലാം യുഗ 2016' എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.
 
ചാര്‍കോള്‍ ചിത്രങ്ങള്‍ക്ക് പുറമെ മുട്ട, കല്ല്, ഗുളിക, കുപ്പി, മണ്‍കലം എന്നിവയിലും ചിത്രങ്ങള്‍ തീര്‍ത്തിട്ടുണ്ട്. കലാം നേരിട്ട് ഓട്ടോഗ്രാഫ് നല്‍കിയ ചിത്രവും പ്രദര്‍ശിപ്പിക്കുന്നു. കലാമിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ ആരംഭിച്ച ചിത്ര പ്രദര്‍ശനം ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ് ഉദ്ഘാടനം ചെയ്തു.  
 
തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി മനോജ് എബ്രഹാം, സിറ്റി പൊലീസ് കമീഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍, യുവജനകമീഷന്‍ അംഗം അഡ്വ. സ്വപ്നാ ജോര്‍ജ്, ഗായിക രാജലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.
 
രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെ മ്യൂസിയം ആര്‍ട്ട് ഗാലറിയില്‍ ഒരുക്കിയിട്ടുള്ള പ്രദര്‍ശനത്തില്‍ പ്രവേശം സൗജന്യമാണ്. വ്യാഴാഴ്ച സമാപിക്കും.
 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
 
 
 
 
 
 
Next Article