കരള്‍രോഗത്തെ തുടര്‍ന്ന് അന്തരിച്ച കലാഭവന്‍ മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ സാന്നിധ്യം എങ്ങനെ ഉണ്ടായെന്നത് പരിശോധനാറിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ പറയാന്‍ കഴിയൂ എന്ന് പൊലീസ്. അതേസമയം, മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തിയത് വ്യാജമദ്യം കഴിച്ചതിനാലാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
പല കാരണങ്ങള്‍ കൊണ്ട് മെഥനോള്‍ സാന്നിധ്യം ഉണ്ടാകാം. പരിശോധന റിപ്പോര്‍ട്ട് ലഭിച്ചു കഴിഞ്ഞാല്‍ മാത്രമേ ശരീരത്തില്‍ ഇതിന്റെ അളവ് എത്രയെന്നും എങ്ങനെ ശരീരത്തില്‍ കടന്നെന്നും പറയാനാകൂവെന്നും പൊലീസ് വ്യക്തമാക്കി.
കരള്‍ രോഗത്തിനൊപ്പമുള്ള മദ്യപാനം പെട്ടെന്നുള്ള മരണത്തിന് കാരണമാകാമെന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറയുന്നത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അഡ്മിനിസ്ട്രേഷന്‍ ഡി വൈ എസ് പി കെഎസ് സുദര്‍ശന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.