വീണ്ടും കാനം; സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ തിരഞ്ഞെടുത്തു

ഞായര്‍, 4 മാര്‍ച്ച് 2018 (15:11 IST)
പാർട്ടിക്കുള്ളിൽ ചില പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ തന്നെ മതിയെന്ന് പാർട്ടി. കാനം സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരും. മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ എതിരില്ലാതെയാണ് കാനത്തെ വീണ്ടും സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. 
 
എതിരില്ലാതെ അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത് ഒഴിവാക്കാന്‍ കെ.ഇ.ഇസ്മായിൽ വിഭാഗം അവസാന വട്ടം വരെ ശ്രമിച്ചു. പക്ഷേ ഈ നീക്കം പാളിയതോടെയാണ് കാനം സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും എത്തിയത്. അതേസമയം, സംസ്ഥാന കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ കാനത്തിന്റെ വിശ്വസ്തൻ പുറത്തായി. 
 
കോട്ടയത്തു നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രനു സംഘടനയിൽ വ്യക്തമായ ആധിപത്യമുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍