പെട്രോൾ വിലയിലൊന്നും കാര്യമില്ല, വണ്ടി തള്ളിയത് പ്രതിപക്ഷത്ത് ഇരുന്നപ്പോളല്ലെയെന്ന് കെ സുരേന്ദ്രൻ

ചൊവ്വ, 8 ഡിസം‌ബര്‍ 2020 (12:44 IST)
രാജ്യത്തെ പെട്രോൾ വില വർദ്ധനവിൽ കാര്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ‌ൻ കെ സുരേന്ദ്രൻ. പെട്രോൾ വില വർധനവ് ജനങ്ങളെ ബാധിക്കില്ലെന്നും കെ  സുരേന്ദ്രൻ പറഞ്ഞു.
 
താൻ പ്രതിപക്ഷത്തായിരുന്നപ്പോളാണ് വണ്ടി ഉന്തിയതെന്നും ഇപ്പോൾ ഉന്താൻ വേറെ ആളുകൾ ഉണ്ടല്ലോ എന്നും സുരേന്ദ്രൻ പറഞ്ഞു. പെട്രോൾ വിലവർധനവിനെതിരെ പ്രതിപക്ഷത്തായിരുന്നപ്പോൾ പല സമരങ്ങളും നടത്തും അതിലൊന്നും കാര്യമില്ല. ജനങ്ങ‌ൾക്ക് ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിൽ ബിജെപി വിജയമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍