കെ റെയിലുമായി ബന്ധപ്പെട്ട് ആലുവയിലും ചെങ്ങന്നൂരും പ്രതിഷേധം. ചെങ്ങന്നൂര്‍ മുളക്കുഴയില്‍ പോലീസ് എട്ട് പേരെ അറസ്റ്റ് ചെയ്തു. പോലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ആലുവ ചൊവ്വരയില്‍ കെ റെയിലിനായി കല്ലിടാന്‍ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു.