യുഡിഎഫ് ബന്ധം അവസാനിപ്പിച്ച കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണിയെ പരിഹസിച്ച് കെ മുരളീധരന്‍ എംഎല്‍എ രംഗത്ത്. യുഡിഎഫില്‍ നിന്ന് ഇനിയാരും പുറത്തു പോകില്ല. മാണി ഇനി പതുക്കെ തിരിച്ചു വന്നാല്‍ മതി. ഇനി എന്ത് ധൈര്യത്തിലാണ് ഇവര്‍ പാര്‍ലമെന്റില്‍ മത്സരിക്കുകയെന്നും മുരളീധരന്‍ ചോദിച്ചു.
കോണ്‍ഗ്രസ് (എം) ബിജെപിക്കൊപ്പം പോയാലുള്ള അവസ്ഥയെക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ല. മാണി വിഭാഗത്തെ തോല്‍പ്പിക്കാന്‍ ബറ്റാലിയനുകളെ ഇറക്കിയെന്ന് പറയുന്നത് പച്ചക്കള്ളമാണ്. ജയിപ്പിക്കാന്‍ തന്നെ ഇവിടെ കാശില്ല. ഈ സാഹചര്യത്തിലാണോ തോല്‍പ്പിക്കാന്‍ പണം മുടക്കേണ്ടതെന്ന് മുരളീധരന്‍ ചോദിച്ചു.