ബാബുവിനെതിരായ കോടതി പരാമര്‍ശം; പ്രതികരിക്കാതെ മുഖ്യമന്ത്രി
ബാര്‍ കോഴ കേസില്‍ മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിനോട് പ്രതികരിക്കാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോടതി ഉത്തരവിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഒന്നും പറയാതെ അദ്ദേഹം ഒഴിവാകുകയായിരുന്നു. കൊച്ചി മെട്രോ റെയിലിന്റെ പരീക്ഷണ ഓട്ടത്തിന്റെ ഉദ്ഘാടന ചടങ്ങിന്റെ വേളയിലാണ് മുഖ്യമന്ത്രി വിവരമറിഞ്ഞത്.
ബാര്‍ കോഴക്കേസില്‍ മന്ത്രി ബാബുവിനെതിരെയും ബിജു രമേശിനെതിരെയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് വിജിലന്‍സ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. പണം വാങ്ങുന്നയാളും കൊടുക്കുന്നയാളും കുറ്റക്കാരെന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ബിജു രമേശിനെതിരെയും അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.