ഓഗസ്റ്റ് ഒന്ന് വരെ നേരിയ മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിനു വിലക്ക്

ശനി, 29 ജൂലൈ 2023 (08:41 IST)
സ്ഥാനത്ത് ഓഗസ്റ്റ് ഒന്ന് വരെ നേരിയ മഴയ്ക്ക് സാധ്യത. ഇന്നുമുതല്‍ 31 വരെ കര്‍ണാടക തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. 
 
കേരള-കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിനു വിലക്കുണ്ട്. അതേസമയം അടുത്ത രണ്ടാഴ്ച പതിവിലും അധികം മഴയ്ക്ക് സാധ്യതയില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലവര്‍ഷത്തിന്റെ മധ്യത്തോടെ എല്‍ നിനോ പ്രതിഭാസം ഉടലെടുക്കാന്‍ സാധ്യതയുണ്ട്. ഇത് കാലവര്‍ഷത്തെ ബാധിക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍