ഉപാധികളോടെ സിപിഎമ്മില്‍ ലയിക്കാന്‍ ജെഎസ്എസില്‍ ധാരണ

Webdunia
വ്യാഴം, 9 ഏപ്രില്‍ 2015 (14:19 IST)
ഉപാധികളോടെ സിപിഎമ്മില്‍ ലയിക്കാന്‍ ജെഎസ്എസ് തീരുമാനിച്ചു. എല്‍ഡിഎഫില്‍ ഘടക കക്ഷിയായാല്‍ മതിയെന്ന അഭിപ്രായവും ചര്‍ച്ചയില്‍ ഉയര്‍ന്നെങ്കിലും ലയനം വേണമെന്ന തീരുമാനം അവസാനം അംഗീകരിക്കുകയായിരുന്നു. ജെഎസ്എസ് നേതാക്കള്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ വേണമെന്ന് ഗൗരിയമ്മ സിപിഎമ്മിനോട് ആവശ്യപ്പെടും. ചര്‍ച്ചകള്‍ക്കായി പാര്‍ട്ടി കെആര്‍ ഗൗരിയമ്മയെ ചുമതലപ്പെടുത്തി.

ജെഎസ്എസ് നേതാക്കള്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ വേണമെന്നതും, പാര്‍ട്ടിയുടെ സ്വത്തുക്കള്‍ സംബന്ധിച്ച കാര്യവും ധാരണ ഉണ്ടാക്കേണ്ടതുണ്ട്. ജനറല്‍ സെക്രട്ടറി ഗൗരിയമ്മയുടെ ചാത്തനാട്ടെ വീട്ടില്‍ തന്നെയായിരുന്നു യോഗം നടന്നത്. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഗൗരിയമ്മയെ വസതിയില്‍ എത്തി എല്‍ഡിഎഫിലേക്ക് ക്ഷണിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉപസമിതി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.