ജനങ്ങളോട് മാപ്പ് പറഞ്ഞ് പിസി രാഷ്‌ട്രീയപ്രവര്‍ത്തനം നിര്‍ത്തണം: ജോയ് എബ്രഹാം

വ്യാഴം, 2 ജൂലൈ 2015 (15:35 IST)
ജനങ്ങളോട് മാപ്പു പറഞ്ഞ് പി സി ജോര്‍ജ് രാഷ്‌ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ജോയ് എബ്രഹാം. മാനസാന്തരപ്പെട്ട് ജോര്‍ജ് തിരികെ വരികയാണെങ്കില്‍ പരിഗണിക്കാമെന്ന തോമസ് ഉണ്ണിയാടന്റെ വാക്കുകള്‍ തിരുത്തിയായിരുന്നു ജോയ് എബ്രഹാമിന്റെ പ്രസ്താവന.
 
പുകഞ്ഞ കൊള്ളി പുറത്തു തന്നെയാണെന്ന് പറഞ്ഞ ജോയ് എബ്രഹാം ജോര്‍ജിന്റെ കാര്യത്തില്‍ പുനരാലോചനയില്ലെന്നും വ്യക്തമാക്കി. ജനങ്ങളോട് മാപ്പു പറഞ്ഞ് പി സി രാഷ്‌ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ജോയ് എബ്രഹാം ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക