ജോസ്‌ കെ മാണി എൽഡിഎഫിലേയ്ക്ക്; നിർണായക ചർച്ചകൾ ഈയാഴ്ച

തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2020 (09:05 IST)
കോട്ടയം: കോൺഗ്രസ്സിനോടും യുഡഎഫിനോടും ഇടഞ്ഞ കേരളാ കോൺഗ്രസ് ജോസ് വിഭാഗം എൽഡിഎഫിലേയ്ക്ക് തന്നെ എന്ന് റിപ്പോർട്ടുകൾ. തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് തന്നെ ജോസ് കെ മാണി വിഭാഗം എൽഡിഎഫിൽ എത്തും എന്നാണ് വിവരം, ഇതുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുമായുള്ള നിർണായക ചർച്ചകൾ ഈ ആഴ്ച ആരംഭിയ്ക്കും. 
 
യുഡിഎഫിൽനിന്നും ലഭിച്ചിരുന്നതിനേക്കാൾ സീറ്റുകൾ എൽ‌ഡിഎഫിൽനിന്നും നേടുക എന്നതാണ് ജോസ് പക്ഷത്തിന്റെ ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങളില്‍ വേണ്ട സീറ്റുകളെ സംബന്ധിച്ച്‌ കേരള കോൺഗ്രസ് എം പട്ടിക തയ്യാറാക്കുകയാണ് എന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒൻപത് സീറ്റ് എന്ന ആവശ്യം കേരള കോൺഗ്രസ് എം ഇതിനകം സിപിഎമ്മിനോട് ആവശ്യപ്പെട്ടതായും. കോട്ടയം ജില്ലയിലെ അഞ്ചു സീറ്റില്‍ ധാരണയായതായും റിപ്പോർട്ടുകളുണ്ട്. 
 
പാലാ, കടുത്തുരുത്തി, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി എന്നീ സീറ്റുകളിലാണ് ജോസ് വിഭാഗം മത്സരിക്കുക. എന്നാണ് വിവരം. കോട്ടയം സീറ്റും, റോഷി അഗസ്റ്റിന്റെ ഇടുക്കി സീറ്റും നൽകിയേക്കും. എന്നാൽ പാലാ, കുട്ടനാട് അടക്കമള്ളവ എന്‍സിപിയുടെ സിറ്റിങ് സീറ്റുകളാണ്. ഘടകകക്ഷികളുമായുള്ള ചർച്ചകൾക്ക് ശേഷമായിരിയ്ക്കും സീറ്റുകളുടെ കാര്യത്തിൽ അന്തിമ നിലപാട് സ്വീകരിയ്ക്കുക.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍