ജോസഫ് ഇനി ആര്‍ക്കൊപ്പം ?; കൂടതലൊന്നും പറയാനില്ലെന്ന് ജോസ് കെ മാണി

ചൊവ്വ, 12 മാര്‍ച്ച് 2019 (14:10 IST)
കോട്ടയത്തെ സ്ഥാനാർഥി നിര്‍ണയത്തില്‍ കൂടുതലൊന്നും പറയാനാകില്ലെന്ന് ജോസ് കെ മാണി. തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയായി നിർദേശിക്കുകയും ബന്ധപ്പെട്ട കാര്യങ്ങൾ പാര്‍ട്ടി വിശദീകരിക്കുകയും ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിമര്‍ശനം ശക്തമായ സാഹചര്യത്തില്‍ പിജെ ജോസഫിന്‍റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പുനഃചിന്തനത്തിന് സാധ്യതയില്ലേ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ജോസ് കെ മാണി വിസമ്മതിച്ചു.

ജോസഫിന് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ ജോസ് കെ മാണിയുടെ ഇടപെടലാണെന്ന് പിസി ജോര്‍ജ് എംഎല്‍എ വ്യക്തമാക്കിയിരുന്നു. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിഎൻ വാസവനുമായി ജോസ് കെ മാണിക്ക് രഹസ്യ കച്ചവടമുണ്ടായിരുന്നു. ഈ ഇടപാടില്‍ ജോസ് കെ മാണി ലാഭമുണ്ടായി. ഇതിന്റെ പ്രത്യുപകാരമാണ് തോമസ് ചാഴിക്കാടനെ സ്ഥാനാർഥിയാക്കിയതെന്നും ജോര്‍ജ് ആരോപിച്ചു.

അതേസമയം, നാണം കെട്ട് ഇനിയും കെഎം മാണിയുടെ കൂടെ തുടരണമോ എന്ന് ജോസഫ് ആലോചിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു.

ജോസഫ് പാർട്ടി വിട്ട് വന്നാൽ എൽഡിഎഫിൽ എടുക്കുന്നത് അപ്പോൾ ആലോചിക്കാം. മഴപെയ്യുന്നതിന് മുമ്പ് കുടപിടിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍