ജോളിയുടെ കാറിലെ രഹസ്യ അറയിൽനിന്ന് വിഷവസ്തു കണ്ടെടുത്തു; കാർ കസ്റ്റഡിയിൽ

തുമ്പി എബ്രഹാം

ബുധന്‍, 23 ഒക്‌ടോബര്‍ 2019 (14:27 IST)
കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിയുടെ കാറിലെ രഹസ്യ അറയിൽ നിന്ന് സയനൈഡ് എന്ന് സംശയിക്കുന്ന വസ്തു പൊലീസ് കണ്ടെടുത്തു. കാറിൽ ഡ്രൈവർ സീറ്റിനു ഇടതു ഭാഗത്തായി ഉണ്ടാക്കിയ രഹസ്യ അറയിൽ നിന്നാണ് സയനൈഡ് എന്ന് സംശയിക്കുന്ന വസ്തു പൊലീസ് കണ്ടെടുത്തത്. എന്നാൽ സയനൈഡ് ആണോയെന്നു രാസ പരിശോധനയ്ക്കു ശേഷമേ സ്ഥിരീകരിക്കാനൂ. രണ്ടു പൊതികളിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. 
 
കാർ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സയനൈഡ് കാറിൽ സൂക്ഷിച്ചിരുന്നതായി ജോളി അന്വേഷണസംഘത്തിനു മൊഴി നൽകിയിരുന്നു. ഇതനുസരിച്ചാണ് കാറിൽ പരിശോധന നടത്തിയത്. പൊന്നമറ്റം വീടിനു സമീപത്തെ ഒരു വീട്ടിലായിരുന്നു കാർ. കുറെ നാളായി ജോളി ഉപയോഗിക്കുന്നത് ഈ കാറാണെന്ന് അന്വേഷണസംഘം പറഞ്ഞു. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍