വക്രബുദ്ധികൾക്കു മുന്നിൽ ചൂളില്ലെന്ന് പിണറായി; ജിഷ്ണു വിഷയത്തിൽ തെറ്റുപറ്റിയെങ്കിൽ ചൂണ്ടിക്കാട്ടാമെന്ന് മുഖ്യമന്ത്രി

ബുധന്‍, 12 ഏപ്രില്‍ 2017 (19:51 IST)
ജിഷ്‌ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്.

സർക്കാരിനെ അപമാനിക്കുന്ന വക്രബുദ്ധികൾക്കു മുന്നിൽ ചൂളില്ല. ജിഷ്‌ണു കേസില്‍ സർക്കാരിനു തെറ്റുപറ്റിയെങ്കിൽ പ്രതിപക്ഷം ചൂണ്ടിക്കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജിഷ്‌ണു കേസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പോലും പറഞ്ഞിട്ടില്ല. കോൺഗ്രസിനും ബിജെപിക്കും വേണ്ടപ്പെട്ടവരാണ് സംഭവത്തിൽ ഉൾപ്പെട്ട കോളജിന്റെ മാനേജ്മെന്റിലുള്ളത്. തെറ്റു പറ്റിയാൽ ഞങ്ങൾ തിരുത്തും. പക്ഷേ തെറ്റുണ്ടായിരിക്കണം. തെറ്റില്ലാതെ ആർക്കെതിരെയും നടപടിയെടുക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സിപിഎം മൊറാഴ ലോക്കൽ കമ്മിറ്റിക്കു വേണ്ടി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കവെയാണ് നിലപാട് ശക്തമാക്കി മുഖ്യമന്ത്രി വീണ്ടും രംഗത്തുവന്നത്.

വെബ്ദുനിയ വായിക്കുക