അമീറുല്‍ മൊഴി മാറ്റിപ്പറഞ്ഞ് പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കുന്നു; കൊലപാതകത്തിന്റെ കാരണം എന്തെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല - അസമിലെ അന്വേഷണം ശക്തമാക്കി
വ്യാഴം, 23 ജൂണ്‍ 2016 (10:11 IST)
പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥി ജിഷ കൊലക്കേസില്‍ പിടിയിലായ അമീറുല്‍ ഇസ്ലാ തെറ്റിദ്ധരിപ്പിക്കുന്ന മൊഴി നൽകുന്നത് തുടരുന്നു. കൊലപാതകത്തിന്റെ യാഥാര്‍ഥ കാരണമോ പ്രേരണയോ സ്ഥിരീകരിക്കാന്‍ ഇതുവരെ മൊഴികളില്‍ നിന്നു പൊലീസിന് സാധിച്ചിട്ടില്ല എന്നതാണ് അന്വേഷണ സംഘത്തെ വലയ്‌ക്കുന്നത്.
ജിഷയോട് പകരം വീട്ടാൻ സുഹൃത്ത് പ്രേരിപ്പിച്ചെന്ന മൊഴി കളവാണെന്ന് കൂടുതല്‍ ചോദ്യം ചെയ്യലിന്‍ നിന്ന് തെളിഞ്ഞു. അതിനിടെ കൊല നടന്ന ദിവസം പ്രതി അമീറുലിനെ ജിഷയുടെ വീടിനിടുത്ത് കണ്ടെന്ന് പൊലീസിന് മൊഴി ലഭിച്ചു. അതിനിടെ സംസ്ഥാനത്ത് ഒറ്റയ്ക് താമസിക്കുന്ന സ്ത്രീകള്‍ കൊല്ലപ്പെട്ട കേസുകളുമായി അമീറുലിന് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്.
അമീറുലിനെതിരെ അസമിലും പൊലിസ് അന്വേഷണം ശക്തമാക്കി. അതേസമയം, അമീറുലിനെ ജിഷയുടെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനും പൊലീസ് ആലോചിക്കുന്നുണ്ട്. എന്നാല്‍ മൊഴികള്‍ മാറ്റി പറയുന്നത് അന്വേഷണത്തിന് തിരിച്ചടിയാകുമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.