പെരുമ്പാവൂരിലെ കുറുപ്പുംപടിയില്‍ അതിക്രൂരമായ രീതിയില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നു. അന്വേഷണം പഞ്ചായത്ത് അംഗത്തിന്റെ ബന്ധുവിലേക്ക് നീളുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടിയുടെ അമ്മയോടുള്ള വൈരാഗ്യം കൊലപാതകത്തിനു കാരണമായോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.