ജിഷ കൊലക്കേസ്: രാഷ്ട്രീയ ബന്ധമുള്ള വാടകകൊലയാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവദിവസം ഇയാൾ സ്ഥലത്തെത്തിയിരുന്നു

വ്യാഴം, 9 ജൂണ്‍ 2016 (10:40 IST)
പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷ വധക്കേസിൽ പ്രതികൾക്കായി പൊലീസ് പിടിമുറുക്കിയിരിക്കുകയാണ്. കേസിൽ ചോദ്യം ചെയ്യുന്നതിനായി പെരുമ്പാവൂരിലെ കുപ്രസിദ്ധ വാടക ഗുണ്ടയെ കസ്റ്റ്ഡിയിലെടുത്തു. രാഷ്ട്രീയക്കാരുമായി ഇയാൾ ബന്ധമുണ്ടെന്നും തെളിഞ്ഞു. ജിഷ കൊല്ലപ്പെട്ട ദിവസം ഇയാൾ സംഭവസ്ഥലത്തെത്തിയിരുന്നു എന്ന നാട്ടുകാരുടെ മൊഴിയെതുടർന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
 
അതേസമയം, ജിഷയ്ക്ക് ഇയാളുമായി എന്തെങ്കിലും ബന്ധമുള്ളതായി ആർക്കുമറിയില്ല. കൊലപാതകത്തിൽ ഇയാൾ പങ്കുണ്ടോ എന്ന് തിരിച്ചറിയാനാണ് ചോദ്യം ചെയ്യുന്നത്. ജിഷയുടെ മൊബൈലിൽ ഉണ്ടായിരുന്ന മൂന്ന് പേരുടെ ചിത്രങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല.
 
കൊലപാതകം സംബന്ധിച്ചു പൊതുജനങ്ങള്‍ക്കുള്ള സംശയങ്ങളും വിവരങ്ങളും പൊലീസിനു കൈമാറാന്‍ പെരുമ്പാവൂരിലും പരിസരങ്ങളിലും അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ എഴുത്തുപെട്ടികള്‍ സ്ഥാപിക്കും. കൊലയാളിയുടേതെന്നു സംശയിക്കുന്ന രേഖാചിത്രത്തിലെ രൂപവുമായി ജിഷയുടെ ഫോണിൽ കണ്ട ചിത്രങ്ങൾക്ക് രൂപസാദൃശ്യമില്ലെന്നും തെളിഞ്ഞിരിക്കുകയാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക