അതേസമയം, ജിഷയുടെ വീട്ടിൽ ഇടയ്ക്ക് സന്ദർശനത്തിനെത്താറുണ്ടായിരുന്ന സ്ത്രീ ആരാണെന്ന് കണ്ടുപിടിക്കാനും പൊലീസ് തയ്യാറെടുത്തിരിക്കുകയാണ്. സ്ത്രീയെക്കുറിച്ച് ജിഷയുടെ അമ്മ രാജേശ്വരിയ്ക്ക് കാര്യമായ അറിവില്ല. ജിഷ കൊല്ലപ്പെട്ട ദിവസം ഈ സ്ത്രീ വീട്ടിൽ വന്നിരുന്നു എന്നാണ് പൊലീസ് കരുതുന്നത്.