ജിഷ കൊലക്കേസ്: പ്രതികളെ പിടികൂടിയില്ല, കേരളത്തില്‍ മെയ് പത്തിന് പ്രതിഷേധ ഹര്‍ത്താല്‍

Webdunia
ഞായര്‍, 8 മെയ് 2016 (17:41 IST)
പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസിന് ഇതുവരെ പ്രതികളെ പിടികൂടാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പത്തിന് വ്യാപക ഹര്‍ത്താലിന് ആഹ്വാനം. കേരള ദലിത് കോഓര്‍ഡിനേഷന്‍ മൂവ്മെന്റാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
 
രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഹര്‍ത്താല്‍ സമാധാനപരമായ രീതിയിലായിരിക്കുമെന്നും ഫെഡറേഷന്‍ വ്യക്തമാക്കി. മുപ്പതിലേറെ ദളിത് സംഘടനകളുടെ കൂട്ടായ്മയാണ് കേരള ദലിത് കോഓര്‍ഡിനേഷന്‍ മൂവ്മെന്റ്. പ്രതികള്‍ക്കെതിരേ പട്ടികജാതി പീഡന നിരോധനിയമപ്രകാരവും കേസെടുക്കണമെന്നും ജിഷയുടെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു.
 
ഇനിയൊരു ജിഷയും സൗമ്യയും ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഹര്‍ത്താല്‍ ദിനത്തില്‍ രാവിലെ ജില്ലാകേന്ദ്രങ്ങളില്‍ പ്രകടനവും ധര്‍ണയും ഉണ്ടാകുമെന്നും കേരള ദലിത് കോഓര്‍ഡിനേഷന്‍ മൂവ്മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

 
Next Article