അമീറുലിന് അസമിൽ രണ്ട് ഭാര്യമാർ ഉണ്ട്. തന്നേക്കാൾ പത്ത് വയസ്സ് പ്രായകൂടുതൽ ഉള്ളയാളാണ് ഭാര്യമാരിൽ ഒരാളെന്നും നേരത്തേ വിവരം ലഭിച്ചിരുന്നു. അമീറുൽ താമസിച്ചിരുന്നത് ജിഷയുടെ വീടിന് അരക്കിലോമീറ്റർ അകലത്തിലുള്ള കെട്ടിടത്തിലായിരുന്നു. ജിഷയെ കൊല്ലാൻ ഉപയോഗിച്ചിരുന്ന കത്തിയും പ്രതിയുടെ വസ്ത്രങ്ങളും പൊലീസ് കണ്ടെത്തി.
അതേസമയം, അമീറുലിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് വിട്ടുകൊണ്ട് കോടതി ഉത്തരവ്. കാക്കനാട് ജില്ലാ ജയിലിലേക്കാണ് പ്രതിയെ കൊണ്ടുപോയിരിക്കുന്നത്. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. തനിയ്ക്ക് വേണ്ടി വാദിക്കാൻ അഭിഭാഷകനെ വേണമെന്ന പ്രതിയുടെ ആവശ്യപ്രകാരം അഭിഭാഷകനെ നിയോഗിച്ചു. പൊലീസ് ഉപദ്രവിച്ചിട്ടില്ലെന്നും പ്രതി കോടതിയിൽ പറഞ്ഞു.