അരുൺ പ്രഷോഭ് അടക്കമുള്ള നാട്ടുകാരാണ് സംശയം തോന്നി ആയുധത്തിന്റെ കാര്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ കത്തി ആദ്യമായി കണ്ടത് ഇന്നലെ അല്ലെന്ന് നാട്ടുകാരനായ അരുൺ വ്യക്തമാക്കി. സത്യപ്രതിജ്ഞയുടെ അന്ന് വൈകിട്ട് വിജയം ആഘോഷിക്കാനായി പ്രദേശത്തെ ഏറ്റവും ഉയർന്ന കെട്ടിടമായ ഈ സ്ഥലത്ത് എത്തുകയും ടെറസിൽ വെള്ളത്തിൽ കിടക്കുന്ന കത്തി കണ്ടുവെന്നും അരുൺ ഒരു വാർത്താചാനലിനോട് വ്യക്തമാക്കി.