'ഇതാണ് എനിയ്ക്ക് ആരേയും വിശ്വാസമില്ലാത്തത്' പിന്നീട് നിലവിളി, മഴ പെയ്യുന്നു; കണ്ടുനിന്നവർ തിരികെ പോകുന്നു, മരണത്തിന്റെ മണിക്കൂറുകൾ പൈശാചികം
ജിഷ കൊല്ലപ്പെട്ടതിന്റെ അമ്പതാം നാൾ അന്വേഷണ സംഘം കൊലയാളിയെ പിടികൂടുന്നു. എന്നാൽ ജിഷ മരണത്തെ മുന്നിൽ കണ്ട മണിക്കൂറുകൾ പൈശാചികമായിരുന്നു. കൊലപാതകം നടന്ന ദിവസം വൈകിട്ട് നാലുമണിക്ക് ജിഷയുടെ വീട്ടിൽ നിന്നും ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ട നാല് അയൽവാസികൾ വീടിനടുത്തെത്തി ശ്രദ്ധിച്ചുവെന്ന് അവർ പൊലീസിന് മൊഴി നൽകിയിരുന്നു.
ഇതാണ് എനിയ്ക്ക് ആരേയും വിശ്വാസമില്ലാത്തത് എന്ന് ജിഷ പറയുകയും പിന്നീട് നിലവിളിക്കുകയും ചെയ്തു. അതുകഴിഞ്ഞ്, മഞ്ഞ ടീഷര്‍ട്ട് ധരിച്ച ഒരാള്‍ വീടിന്റെ പുറകുവശത്തുകൂടി പുറത്തേക്കിറങ്ങുന്നു. അവിടെനിന്ന് ഒരു ഷാള്‍ കൈയിലെടുത്ത് അയാള്‍ വീണ്ടും അകത്തേക്കു കയറുന്നു. വീണ്ടും നിലവിളി. മഴ പെയ്യുന്നു. നോക്കിനിന്ന അയല്‍ക്കാര്‍ അവരവരുടെ വീട്ടിലേക്ക് തിരിച്ചുപോയി. മഴ പെയ്തതിനാൽ വീട്ടിലേക്ക് തിരികെ പോന്നു എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്.
കൊലയാളിയെ നേരിൽ കണ്ട മറ്റൊരാൾ കൂടി ഉണ്ടായിരുന്നു എതിർവശത്തുള്ള സ്ത്രീ ആയിരുന്നു അത്. എന്നാൽ ഇവർ കണ്ടപ്പോൾ സമയം 5.55. ഏകദേശം രണ്ട് മണിക്കൂറുകളോളം കൊലയാളി ആ വീട്ടിൽ ഉണ്ടായിരുന്നോ?. മഞ്ഞ ഷര്‍ട്ടുകാരന്‍ കനാലിലിറങ്ങി വസ്‌ത്രം കഴുകിയശേഷം സമീപത്തുള്ള റോഡുവഴി പോകുന്നതു കണ്ടു. അയാളെ കണ്ടതും കാല്‍ നിലത്തുറച്ചു പോയതുപോലെ തോന്നിയെന്നാണ് പിന്നീട് സ്ത്രീ പോലീസിനു
മൊഴി നൽകിയത്.