ജിഷ കൊലക്കേസ്: പ്രതികളെ പിടികൂടിയില്ല, ഐജി ഓഫീസിലേക്ക് യുവമോര്‍ച്ചാ മാര്‍ച്ച്

വെള്ളി, 3 ജൂണ്‍ 2016 (13:32 IST)
ജിഷ വധക്കേസിലെ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് യുവമോര്‍ച്ച എറണാകുളം ഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ജിഷയുടെ ഘാതകരെ പിടികൂടണമെന്നും, അന്വേഷണം കേന്ദ്ര ഏജൻസിയ്ക്ക് വിട്ട് നൽകണമെന്നുമായിരുന്നു സംഘത്തിന്റെ ആവശ്യം.
യുവമോര്‍ച്ച അധ്യക്ഷന്‍ പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. 
 
ബാരിക്കേട് തകര്‍ത്ത് മുന്നോട്ട് പോകാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ സമരവുമായി യുവമോര്‍ച്ച മുന്നോട്ട് പോകുമെന്നും ജിഷ വധവുമായി ബന്ധപ്പെട്ട് അടിയന്തരമായി സാജുപോളിനെയും , പിപി തങ്കച്ചനെയും , മകനെയും ചോദ്യം ചെയ്യണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു.
 
അതേസമയം, ജിഷയുടെ കൊലയാളി എന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ രേഖാചിത്രമാണ് പുറത്ത് വിട്ടത്. ഉദ്ദേശം 5 അടി 7 ഇഞ്ച് ഉയരം, വെളുത്ത നിറം, മെലിഞ്ഞ ശരീരം, ചീകാത്ത മുടി എന്നീ അടയാളങ്ങൾ ഉള്ള രേഖചിത്രമാണിത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക