ജിഷയുടെ കൊലപാതകം: പൊലീസിന് വീഴ്‌ച പറ്റിയിട്ടില്ല, നിലവിലെ അന്വേഷണം മികച്ചത്- ആഭ്യന്തരമന്ത്രി

തിങ്കള്‍, 9 മെയ് 2016 (13:34 IST)
ജിഷ വധക്കേസ് അന്വേഷണത്തിനു വേറെ ഏജൻസി വേണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസ് അന്വേഷണത്തില്‍ പൊലീസിനു വീഴ്ച പറ്റിയിട്ടില്ല. നിലവിലെ അന്വേഷണം മികച്ച രീതിയിലാണ് മുന്നേറുന്നത്. മറ്റ് ഏജന്‍‌സികള്‍ക്ക് ഇപ്പോള്‍ അന്വേഷണം കൈമാറേണ്ടതില്ല. അത്തരമൊരു സാഹചര്യം വന്നാല്‍ അപ്പോള്‍ തീരുമാനിക്കാം. തെരഞ്ഞെടുപ്പ് വിഷയമായി യുഡിഎഫ് ഇതിനെ കാണുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, ജിഷ വധക്കേസിൽ സഹോദരിയെ ദീപയെ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചു. അമ്മയ്ക്കൊപ്പം ആശുപത്രിയിലായിരുന്ന ദീപയെ വനിതാ പൊലീസുകാരെത്തിയാണ് കൊണ്ടുപോയത്. ദീപയെ കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി ജിജിമോന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്തത്‌.

അതേസമയം, കൊലപാത കേസുമായി ബന്ധപ്പെട്ട് ജിഷയുടെ സഹോദരി ദീപയെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. താലൂക്ക് ആശുപ്രത്രിയിൽ ചികിത്സയിലുള്ള ജിഷയുടെ അമ്മ രാജേശ്വരിയെ പരിചരിക്കുകയായിരുന്ന ദീപയെ വനിതാ പൊലീസ് സംഘം പെരുമ്പാവൂര്‍ സ്‌റ്റേഷനിലെത്തിച്ചാണ് ചോദ്യം ചെയ്തത്.

ഡിവൈഎസ്പി ജിജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്‌തത്. രാവിലെ 9.30നായിരുന്നു ചോദ്യം ചെയ്യൽ. അതേസമയം, ദീപയെ ചോദ്യം ചെയ്തില്ലെന്നും സാധനങ്ങൾ തിരിച്ചറിയുന്നതിന് വേണ്ടി വിളിപ്പിച്ചതാണെന്നുമാണ് പൊലീസ് ഭാഷ്യം.

ദീപ പൊലീസിനും പിന്നെ വനിത കമ്മീഷനും നല്‍കിയ മൊഴികളില്‍ വൈരുധ്യമുണ്ട്. ഇവര്‍ ആദ്യം പറഞ്ഞ കാര്യങ്ങളല്ല പിന്നീട് പറയുന്നത്. ദീപയ്‌ക്ക് രണ്ടു ഫോണുകള്‍ ഉണ്ട്. എന്നാല്‍ ആദ്യം പൊലീസീനോട് പറഞ്ഞത് തനിക്ക് ഒരു ഫോണ്‍ മാത്രമെ ഉള്ളൂവെന്നാണ്. കൂടാതെ അന്യസംസ്ഥാന സുഹൃത്തുമായി തനിക്ക് ബന്ധമില്ലെന്ന് പറയുന്ന ദീപയുടെ ഫോണിലേക്ക് നിരവധി കോളുകള്‍ വന്നതായും പൊലീസ് കണ്ടെത്തി.

വെബ്ദുനിയ വായിക്കുക