ആദ്യ സംഘം അന്വേഷണ ചുമതലയേറ്റ് രണ്ട് ദിവസത്തിനകം കത്തി കണ്ടെടുത്തിരുന്നു.
ജിഷയുടെ വീടിനടുത്ത കനാലില്‍നിന്നാണ് കത്തി കണ്ടെടുത്തത്. ഏതാണ്ട് 45 സെന്‍റീമീറ്റര്‍ നീളമുള്ള കത്തിയാണ് കൃത്യത്തിന് ഉപയോഗിച്ചത്. ആദ്യ സംഘം കണ്ടെടുത്ത കത്തിയുടെ പിടിയോട് ചേര്‍ന്നാണ് രക്തക്കറ കാണപ്പെട്ടത്. ഇതിന്റെ പിടിക്കകത്തേക്ക് രക്തമിറങ്ങിയിട്ടുണ്ടാവാമെന്ന അഭിപ്രായമുയര്‍ന്നപ്പോള്‍ പുതിയ സംഘം ഇത് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധനക്ക് അയക്കുകയായിരുന്നു.ഇതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.