ജിഷ വധക്കേസ്: ക്രൈംബ്രാഞ്ച് അന്വേഷണം വേണ്ടെന്ന് ഡി ജി പി

തിങ്കള്‍, 6 ജൂണ്‍ 2016 (13:46 IST)
ജിഷ വധക്കേസിൽ ഡി ജി പിയും ആഭ്യന്തര സെക്രട്ടറിയും നൽകിയ റിപ്പോർട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ തള്ളി. പൊലീസിന് വീഴ്ച പറ്റിയെന്നും അന്വേഷണത്തിൽ ഇടപെടാൻ ഇല്ലെന്നും കമ്മീഷൻ വ്യക്തമാക്കി. പൊലീസ് നടപടികളെ കമ്മീഷൻ വിമർശിക്കുകയും ചെയ്തു. ജൂലൈ ഏഴിനകം പുതിയ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. 
 
അതേസമയം, എ ഡി ജി പി ബി സന്ധ്യയുടെ നേതൃത്തിൽ അന്വേഷണം നടക്കുന്നതിനാൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണ്ടെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ കമ്മീഷനെ അറിയിച്ചു. കേസ് എപ്പോള്‍ തെളിയിക്കാനാവുമെന്ന് പറയാനാവിലെന്നാണ് ഡിജിപി ഇന്നലെ പറഞ്ഞത്. അന്വേഷണം തെളിയിക്കല്‍ ജാലവിദ്യയല്ലെന്നും ഡിജിപി പറഞ്ഞു.
 
കൊലപാതകം നടന്നിട്ട് ഒരു മാസമായിട്ടും കേസിലെ പ്രതികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കൊലപ്പെട്ട ജിഷയുടെ മരണസമയത്തില്‍ പോലും പോലീസിന് തെറ്റുപറ്റിയ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കേസ് അന്വേഷണം നീണ്ടു പോകുന്ന സമയം പ്രതിയ്ക്ക് രക്ഷപ്പെടാനുള്ള സാഹചര്യങ്ങള്‍ പോലും കൂടി വന്നേക്കാം. തുടക്കം മുതലുള്ള പോലീസിന്റെ അനാസ്ഥയാണ് കേസ് വഴിതെറ്റാന്‍ കാരണമായത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക