കൊലപാതകത്തിന് പിന്നിൽ മറ്റ് മൂന്ന് പേർ കൂടി ഉണ്ടായിരുന്നുവെന്ന് അമീറുൽ ആദ്യം മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന സംശയം പൊലീസിന് ഉണ്ടായത്. കൊലപാതകം നടത്താനുണ്ടായ കാരണം ഇപ്പോഴും പൊലീസിന് വ്യക്തമായിട്ടില്ല. അതിനാൽ തന്നെ കെട്ടുകഥകൾ ഇനിയുമുണ്ടാകുമോ എന്ന സംശയത്തിലാണ് പൊതുജനം.