പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിന് ഇരയായി മരിച്ച നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മയ്ക്ക് വിശ്രമം അനിവാര്യമാണെന്ന് ആശുപത്രി സൂപ്രണ്ടും ഡോക്‌ടറും. അമ്മയ്ക്ക് മാനസിക സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ലെന്നും സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ അവര്‍ക്ക് സമയം നല്കണമെന്നും ഡോക്‌ടര്‍ ആവശ്യപ്പെട്ടു.
അമ്മയ്ക്ക് മാനസിക സമ്മര്‍ദ്ദം താങ്ങാനാവുന്നില്ല. അതിനാല്‍ തന്നെ സന്ദര്‍ശകരെ നിയന്ത്രിക്കണം. വിശ്രമം അനിവാര്യമാണെന്നും ആശുപത്രി സൂപ്രണ്ടും ഡോക്‌ടറും പറഞ്ഞു. സംഭവവുമായി പൊരുത്തപ്പെടാന്‍ മാനസികമായി അവര്‍ക്ക് കഴിയുന്നില്ല. അതിനാല്‍ തന്നെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ജിഷയുടെ അമ്മയ്ക്ക് സമയം അനുവദിക്കണമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ജിഷയുടെ കൊലപാതക സംഭവത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് നിരവധിയാളുകള്‍ ആയിരുന്നു ചികിത്സയില്‍ കഴിയുന്ന ജിഷയുടെ അമ്മയെ കാണാന്‍ എത്തിയത്. ജനപ്രതിനിധികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഒപ്പം സാധാരണക്കാരും ജിഷയുടെ അമ്മയെ കാണാന്‍ എത്തിയിരുന്നു.