ഹൈദരാബാദിലെ കേന്ദ്രലാബിൽ നിന്നും നാലു ദിവസത്തിനകം പരിശോധനാഫലം അറിയാൻ സാധിക്കും. കൊലയാളിയുടെ രേഖാചിത്രവുമായി സാമ്യമുള്ള ഇയാളെ വ്യാഴാഴ്ചയാണ് പിടികൂടിയത്. ചോദ്യം ചെയ്തെങ്കിലും ഒന്നിനും വ്യക്തമായ മറുപടികൾ ലഭിച്ചില്ല. ഇയാളുടെ ശരീരത്തിൽ നഖം കൊണ്ടു മുറിഞ്ഞ പാടുകൾ കണ്ടെത്തിയതും സംശയത്തിനിടയാക്കിയിരുന്നു.