നിയമസഭ തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കാനിരിക്കെ ജിജി തോംസണ്‍ ചീഫ് സെക്രട്ടറി സ്ഥാനം നീട്ടി നല്കാന് നീക്കമുണ്ടായിരുന്നു. എന്നാല്‍, ചില മന്ത്രിമാര്‍ ഇതിനോട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മൊഹന്തിയെ പുതിയ ചീഫ് സെക്രട്ടറിയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.