ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ സാന്നിധ്യത്തിലാണ് തിങ്കളാഴ്ച്ച രാവിലെ എടയാര്‍ സ്യൂട്ട്‌കെമി കടവില്‍ രണ്ടാം ഘട്ട പൈപ്പ് സ്ഥാപിക്കുന്ന പണി തുടങ്ങിയത്. പദ്ധതി നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് ജനങ്ങള്‍ കൂട്ടമായെത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. നിരവധി സ്ഥലങ്ങളില്‍ പൈപ്പ്‌ലൈന്‍ കടന്നുപോവുന്നതോടെ ഒരുപാട് കുടുംബങ്ങള്‍ക്ക് പദ്ധതി ഭീഷണിയായി മാറും. നിരവധി കൃഷിയിടങ്ങളും തരിശാകുന്ന സ്ഥിതിയുമുണ്ടാവും.