മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

Webdunia
വ്യാഴം, 25 ജൂണ്‍ 2015 (18:01 IST)
മഞ്ഞപ്പിത്തം ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. കിഴക്കേകല്ലട കോയിക്കല്‍ മുറി കൊമ്പത്തില്‍വ്ഈട്ടില്‍ മോഹനന്‍റെ മകള്‍ ഗ്രീഷ്മാ മോഹന്‍ എന്ന 14 കാരിയാണ് മരിച്ചത്.
 
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഗ്രീഷ്മയെ പനിബാധയെ തുടര്‍ന്ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മഞ്ഞപ്പിത്തമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. 
 
കഴിഞ്ഞ ദിവസം ചെള്ളുപനി, എലിപ്പനി എന്നിവ ബാധിച്ച രണ്ട് പേര്‍ മരിച്ചിരുന്നു. പകര്‍ച്ചവ്യാധികള്‍ തടയാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും എടുത്തതായി കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞിരുന്നു.