മുല്ലപ്പൂ കിലോയ്ക്ക് 26,00 രൂപ, ഒറ്റ ദിവസം കൊണ്ട് ഉയർന്നത് 1000 രൂപ

ഞായര്‍, 25 ഡിസം‌ബര്‍ 2022 (10:16 IST)
സംസ്ഥാനത്ത് മുല്ലപ്പൂവിന് തീവില. ഒറ്റദിവസം കൊണ്ട് കുടമുല്ലയ്ക്ക് കിലോയ്ക്ക് 1000 രൂപയാണ് ഉയർന്നത്. ക്രിസ്മസിനൊപ്പം വിവാഹങ്ങൾ കൂടിയതും മഞ്ഞുകാലമായതിനാൽ ഉത്പാദനം കുറഞ്ഞതുമാണ് വില പെട്ടെന്ന് ഉയരാൻ കാരണം.
 
2021 ജനുവരി ആദ്യവാരം മുല്ലപ്പൂ വില കിലോയ്ക്ക് 5000 രൂപ വരെ എത്തിയിരുന്നു. എന്നാൽ സീസണായ ഏപ്രിൽ, മെയ്,ജൂൺ മാസങ്ങളിൽ വില 300 വരെ താഴുകയും ചെയ്തു. മധുര,ഡിണ്ടിഗൽ,പൊള്ളാച്ചി,കൊയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും മുല്ലപ്പൂ എത്തുന്നത്. കുടമുല്ല ആയിരം രൂപ ഉയർന്ന് 2600 രൂപയ്ക്കും അരിമുല്ല 2000 രൂപയ്ക്കുമാണ് വ്യാപാരം നടക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍