കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ നയിച്ച ജനപക്ഷയാത്രയില്‍ പാര്‍ട്ടി ഫണ്ടായി പിരിഞ്ഞു കിട്ടിയത് 15.90 കോടി രൂപ. യാത്രയില്‍ പലയിടങ്ങളില്‍ നിന്നായി ലഭിച്ച നോട്ട് മാലകള്‍ എണ്ണി തിട്ടപ്പെടുത്തിയില്ലെന്നും സുധീരന്‍ വ്യക്തമാക്കി.
പിരിഞ്ഞു കിട്ടിയ 15.90 കോടി രൂപയില്‍ നിന്ന് ചെലവും ഡിസിസികളുടെ വിഹിതവും നല്‍കിയ ശേഷം 10.66 കോടി രൂപ കെപിസിസിക്കു ലഭിച്ചെന്നും സുധീരന്‍ അറിയിച്ചു. ഇതില്‍ നിന്നാണ് ഒരു കോടി രൂപ എഐസിസിക്ക് നല്‍കിയത്. നോട്ടു മാലകള്‍ ഒരു മുറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും സുധീരന്‍ അറിയിച്ചു.
ജനപക്ഷയാത്രയില്‍ 15,000 രൂപ വീതം പിരിക്കാനാണു ബൂത്ത് കമ്മിറ്റികളോട് ആവശ്യപ്പെട്ടത്. 21201 ബൂത്തു കമ്മിറ്റികളില്‍ നിന്ന് 7500 രൂപയാണ് വിഹിതം. ബ്ളോക്ക്, മണ്ഡലം , ബൂത്ത് കമ്മിറ്റികള്‍ക്കും വിഹിതം നല്‍കി. യാത്രയോടനുബന്ധിച്ച ചെലവുകളും ഈ ഫണ്ടില്‍ നിന്നാണു വഹിച്ചതെന്നും വിശാല എക്സിക്യൂട്ടീവ് യോഗത്തില്‍ ട്രഷറര്‍ കരകുളം കൃഷ്ണപിള്ള വ്യക്തമാക്കി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.