എന്നാല്‍, താല്ക്കാലികമായ ഓര്‍ഡിനന്‍സ് പോരെന്ന നിലപാടിലാണ് സമരസമിതി. ജല്ലിക്കെട്ട് സ്ഥിരമായി നടത്താന്‍ നിയമനിര്‍മ്മാണം നടത്തണമെന്നാണ് സമരസമിതിയുടെ ആവശ്യം. ഈ സാഹചര്യത്തില്‍ മറീന ബീച്ചിലടക്കം നടക്കുന്ന പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തമാകുകയാണ്. ലക്ഷങ്ങള്‍ ഇന്ന് മറീനയില്‍ എത്തുമെന്നാണ് കണക്കാക്കുന്നത്.
അതേസമയം, ജല്ലിക്കെട്ട് നടത്തുന്നതിന് ശാശ്വതമായ പരിഹാരം ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മധുരയില്‍ ഞായറാഴ്ച ജെല്ലിക്കെട്ട് നടക്കാനുള്ള സാധ്യതകള്‍ വിരളമാണ്. വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഒ പനീര്‍സെൽവം വിളിച്ച ഉന്നതതലയോഗം മധുരയില്‍ പുരോഗമിക്കുകയാണ്.