വാക്‌സിന്‍ വിരുദ്ധ പ്രചാരണം: ജേക്കബ് വടക്കുംചേരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യവകുപ്പിന് പരാതി

Webdunia
ബുധന്‍, 20 ജൂലൈ 2016 (11:40 IST)
വാക്സിന്‍വിരുദ്ധ പ്രചാരണം നടത്തിയതിന് ജേക്കബ് വടക്കുംചേരിക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. പേരിനൊപ്പം ഡോക്‌ടര്‍ എന്നു ചേര്‍ത്ത് ജനങ്ങളെ കബളിപ്പിച്ചതായും പരാതിയില്‍ ആരോപിക്കുന്നുണ്ട്.
 
വൈദ്യശാസ്ത്രത്തില്‍ ബിരുദമില്ലാതെ ഡോക്‌ടര്‍ പദവി ഉപയോഗിക്കുകയും രോഗികളെ പരിശോധിക്കുകയും ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്. കഴിഞ്ഞദിവസം ‘മാതൃഭൂമി’ ന്യൂസ് ചാനലില്‍ നടന്ന പരിപാടിയില്‍ തനിക്ക് വൈദ്യശാസ്ത്ര വിദ്യാഭ്യാസയോഗ്യതകള്‍ ഇല്ലെന്നും ആളുകളെ ചികിത്സിക്കുന്നതിനാലാണ് പേരിനൊപ്പം ഡോക്‌ടറെന്ന് ചേര്‍ത്തിരിക്കുന്നതെന്നും ജേക്കബ് വടക്കുംചേരി പറഞ്ഞിരുന്നു.
 
കേരള ഫ്രീ തിങ്കേഴ്സ് ഫോറമാണ് ജേക്കബ് വടക്കുംചേരിക്കെതിരെ ആരോഗ്യവകുപ്പ് മന്ത്രിക്ക് പരാതി നല്‌കിയത്.
Next Article