ഒരു മാസത്തെ അവധിയിൽ പ്രവേശിക്കുകയാണെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. സർക്കാർ ജോലിയിൽ തുടരുന്നതിൽ അർഥമില്ല. ശിഷ്ടകാലം മറ്റെന്തെങ്കിലും ചെയ്യാനാണ് ആഗ്രഹം. അവധിയിൽ പോകുന്നതിന്റെ കാരണം ഉചിതമായ സമയത്തു വെളിപ്പെടുത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
സംസ്ഥാന പൊലീസ് മേധാവിയായ ലോക്നാഥ് ബെഹ്റയ്ക്ക് വിജിലൻസിന്റെ അധിക ചുമതല. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശമനുസരിച്ച് ജേക്കബ് തോമസ് ഒരു മാസത്തെ അവധിയിൽ പ്രവേശിച്ചതായാണ് റിപ്പോർട്ട്.
വിജിലൻസ് ഡയറക്ടറെ നീക്കിയത് സിപിഎം ഇടപെടല്‍ മൂലമാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
ജേക്കബ് തോമസ് മിക്കവാറും ഇന്നുതന്നെ ചുമതല കൈമാറിയേക്കുമെന്നാണ് സൂചന. അവധിയില്‍ പ്രവേശിക്കാനുള്ള കാരണം പിന്നീട് വ്യക്തമാക്കാമെന്ന് ജേക്കബ് തോമസ് മാധ്യമങ്ങളോട് വ്യക്തമാക്കി. വിജിലൻസ് തലപ്പത്തുനിന്നും ജേക്കബ് തോമസ് പൂർണമായും പുറത്തേക്കുപോകുന്നതിന്റെ ആദ്യപടിയാണിത്.