ചക്കയില്‍ നിന്ന് ഉല്പന്നങ്ങള്‍; ശാന്തിഗ്രാമില്‍ പരിശീലനം

വെള്ളി, 31 ജൂലൈ 2015 (18:04 IST)
ഭാരത സര്‍ക്കാ൪ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കീഴിൽ നെയ്യാറ്റിന്‍കര ഗവ പോളിടെക്നിക് കോളജിൽ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ത്രൂ പോളിടെക്നിക് സ്കീ൦, ജാക്ക് ഫ്രുട്ട് പ്രൊമോഷൻ കൗണ്‍സിൽ, നബാര്‍ഡ് എന്നിവയുടെ സഹകരണത്തോടെ ചപ്പാത്ത് ശാന്തിഗ്രാ൦ ചക്കയിൽ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണത്തിൽ സൗജന്യപരിശീലനം നല്കുന്നു.
 
ചക്ക ഉല്പന്ന നിര്‍മ്മാണ പ്രവര്‍ത്തനത്തിൽ ഏര്‍പ്പെട്ടിരിക്കുന്നവ൪, സംരംഭകരാകാൻ താല്പര്യമുള്ളവ൪ക്കായി ചപ്പാത്ത് ശാന്തിഗ്രാമിൽ വെച്ച് നടത്തുന്ന പരിശീലനം ഓഗസ്റ്റ് ഒന്നിന് രാവിലെ 10ന് ജില്ല പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് റൂഫസ് ഡാനിയൽ ഉദ്ഘാടനം ചെയ്യും.
 
പോളിടെക്നിക് കോളജ് പ്രിന്‍സിപ്പാൾ പി ശൈലേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ജോയിന്റ് ഡയറക്‌ടര്‍ ഡോ അജിത്‌ പ്രഭു, നബാര്‍ഡ് ജില്ല മാനേജ൪ സിന്ധു നാഗേഷ് എന്നിവ൪ മുഖ്യാതിഥികൾ ആയിരിക്കും.
 
ശാന്തിഗ്രാം ചെയര്‍മാന്‍ ആ൪ കെ സുന്ദരം അദ്ധ്യക്ഷനായിരിക്കും. ഓഗസ്റ്റ് മൂന്നുവരെ നടക്കുന്ന പരിശീലനത്തിന് ഓണ്‍നസ് ഫുഡ്‌ പ്രോഡക്ട്സ് മാനേജിംഗ് ഡയറക്ട൪ എ രമണകുമാ൪, ആലപ്പുഴ കൃഷിവിജ്ഞാനകേന്ദ്രം സബ്ജക്റ്റ് മാറ്റ൪ സ്പെഷ്യലിസ്റ്റ്  ജെസി ജോര്‍ജ്, തളിപ്പറമ്പ് ആര്‍ട്ടോ കാര്‍പരസ് ഫുഡ്‌ പ്രോഡക്ട്സ് മാനേജിംഗ് ഡയറക്‌ട൪ സുഭാഷ്‌ കോറോത്ത് ജാക്ക്ഫ്രൂട് പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി എൽ പങ്കജാക്ഷൻ തുടങ്ങിയവ൪ നേതൃത്വം നല്കുന്നു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712227677, 9497004409, 0471-2269780.

വെബ്ദുനിയ വായിക്കുക