കോഴിക്കോട് പിപിപി മോഡലില്‍ പുതിയ ഐ ടി പാര്‍ക്ക്

തിങ്കള്‍, 27 ഏപ്രില്‍ 2015 (12:49 IST)
കോഴിക്കോട് പുതിയ ഐ ടി പാര്‍ക്ക് വരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാവൂര്‍ ഗ്രാസിം ഭൂമിയിലാണ് പിപിപി മോഡലില്‍ ഐടി പാര്‍ക്ക് ആരംഭിക്കുകയെന്നും മൊബിലിറ്റി ഹബ്ബ് തുടങ്ങുന്നതിനുള്ള ആലോചനയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
കോഴിക്കോട് ക്രിസ്റ്റ്യന്‍ കോളേജ് മൈതാനത്തു വച്ചാണ്  മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നടത്തപ്പെടുന്നത്. 11,089 പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍  90 ശതമാനം പരാതികളിലും ജില്ല ഓഫീസര്‍മാര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. പരാതികള്‍ നല്‍കാന്നതിനായി വേദിക്ക് പുറത്ത് 25 അക്ഷയകൌണ്ടറുകള്‍ തുറന്നിട്ടുണ്ട്.

 മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക