ചാരക്കേസ്: ഗൂഢാലോചന സിബിഐ അന്വേഷിക്കും

വ്യാഴം, 15 ഏപ്രില്‍ 2021 (12:42 IST)
ഐഎസ്ആര്‍ഓ ചാരക്കേസ് ഗൂഢാലോചന ഇനി സിബിഐ അന്വേഷിക്കും. സുപ്രീം കോടതിയാണ് സിബിഐ അന്വേഷണത്തിനു ഉത്തരവിട്ടത്. ജസ്റ്റിസ് ജയിന്‍ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശ അംഗീകരിച്ചാണ് സുപ്രീം കോടതിയുടെ തീരുമാനം. ജസ്റ്റിസ് എ.എന്‍.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്. ചാരക്കേസിലെ ഗൂഢാലോചനയും നമ്പി നാരായണനെ കുടുക്കാന്‍ ശ്രമം നടന്നിട്ടുണ്ടോ എന്നും സിബിഐ അന്വേഷിക്കും. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സുപ്രീം കോടതി സിബിഐയോട് നിര്‍ദേശിച്ചിരിക്കുന്നത്.
 
സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണെന്ന് നമ്പി നാരായണന്‍ പറഞ്ഞു. കെട്ടിച്ചമച്ച കേസിന്റെ പിന്നിലുള്ളത് പുറത്തുവരട്ടെയെന്നും രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെങ്കില്‍ അതും പുറത്തുവരണമെന്നും നമ്പി നാരായണന്‍ മാധ്യമങ്ങളോട് പറഞ്ഞു. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍