ഐ എസ് റിക്രൂട്ട്മെന്റ്: കേരളത്തിലെ ആദ്യ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു

ബുധന്‍, 16 സെപ്‌റ്റംബര്‍ 2015 (15:16 IST)
ഐ എസ് റിക്രൂട്ട്മെന്റില്‍ കേരളത്തിലെ ആദ്യ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് സ്വദേശി റിയാബിനെതിരെയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ ഇപ്പോള്‍ സിറിയയിലാണെന്നാണ് സൂചന. സോഷ്യല്‍ മീഡിയ വഴി ആളുകളെ ഐ എസിലെക്ക് റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചതിനാണ് എഫ് ഐ ആര്‍. നേരത്തെ കോഴിക്കോട് സ്വദേശിയായ യുവാവ് ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകര സംഘടനയിൽ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി സ്ഥീരികരിച്ചിരുന്നു. ഇതുസംബന്ധിച്ച് കേന്ദ്ര ഏജന്‍സികളും സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ഐഎസ് ആശയങ്ങള്‍ യുവാക്കളിലേക്ക് പകരുന്നതിനും, ഐഎസുമായി ആഭിമുഖ്യം പുലർത്താൻ താൽപര്യമുള്ള യുവാക്കളെ അതിലേക്ക് ചേർക്കാനായി ഗൾഫ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു ശൃംഖല തന്നെ ഇയാൾക്കുണ്ടെന്നും സുരക്ഷാ ഏജന്‍സികള്‍ പറയുന്നു. ഇറാക്കിലും സിറിയയിലുമായുള്ള ഐ എസ് ക്യാമ്പുകളില്‍ മലയാളികള്‍  പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേരത്തെ കേന്ദ്ര ഏജന്‍സികളും നേരത്തെ വ്യക്തമായിരുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണം നടന്നു വരികയായിരുന്നു. ഈ സമയത്താണ് ഒരു മലയാളി ഐഎസിൽ ചേർന്നുവെന്നു കേന്ദ്ര സുരക്ഷാ ഏജൻസികൾ സ്ഥിരീകരിച്ചത്.

അതേസമയം, ഐഎസുമായി ആഭിമുഖ്യം പുലർത്താൻ താൽപര്യമുള്ള യുവാക്കളെ അതിലേക്ക് ചേർക്കാനായി ഗൾഫ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു ശൃംഖല തന്നെ ഇയാൾക്കുണ്ടെന്ന് വ്യക്തമായി. ഇയാളുമായി ബന്ധമുണ്ടെന്ന കണ്ടെത്തിയ ആറുപേരെയാണ് കഴിഞ്ഞ ദിവസങ്ങളിലായി യുഎഇ കേരളത്തിലേക്ക് മടക്കി അയച്ചത്. ഇതിൽ നാലുപേർ ഇന്നലെയാണ് എത്തിയത്. രണ്ടുപേർ കരിപ്പൂരും രണ്ടുപേർ തിരുവനന്തപുരത്തുമാണ് വിമാനമിറങ്ങിയത്. ഇവർ സിറിയയിലെ യുവാവുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വിവരം ലഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക