ഇറാന്‍ ബോട്ട് പിടികൂടിയ സംഭവം: എന്‍ഐഎ കടലില്‍ പരിശോധന നടത്തും

ചൊവ്വ, 20 ഒക്‌ടോബര്‍ 2015 (15:11 IST)
ഇറാന്‍ ബോട്ട് കേരള തീരത്തു നിന്ന് പിടികൂടിയ സംഭവത്തില്‍ അറബിക്കടലില്‍ പരിശോധന നടത്താന്‍ ദേശീയ അന്വേഷണ ഏജന്‍സി തീരുമാനിച്ചു. ഓഗസ്റ്റില്‍ ആയിരുന്നു 12 ജീവനക്കാരുമായി കേരള തീരത്തു നിന്ന് ഇറാന്‍ ബോട്ട് പിടികൂടിയത്.
 
ബോട്ട് പിടികൂടിയ സമയത്ത് മയക്കുമരുന്നുകളോ ആയുധങ്ങളോ കടലില്‍ തള്ളിയോയെന്ന് അറിയാനാണ് പരിശോധന. കരയില്‍ നിന്നും 60 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കടല്‍ത്തട്ട് പരിശോധിക്കുക.
 
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയുടെ സഹായത്തോടെ ആയിരിക്കും എന്‍ ഐ എ പരിശോധന നടത്തുക. ബോട്ട് പിടിച്ചെടുക്കുന്ന സമയത്ത് ഉപഗ്രഹഫോണും ഏതാനും സിം കാര്‍ഡുകളും കറന്‍സികളും മാത്രമായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്.
 

വെബ്ദുനിയ വായിക്കുക