കണ്ണൂരിലെ രാഷ്‌ട്രീയകൊലപാതകത്തില്‍ അന്വേഷണം തുടരുന്നു

വെള്ളി, 15 ജൂലൈ 2016 (09:37 IST)
കണ്ണൂരിലെ രാഷ്‌ട്രീയകൊലപാതകത്തില്‍ അന്വേഷണം തുടരുന്നു. ക്രൈം ഡിറ്റാച്‌മെന്റ് ഡി വൈ എസ് പി പിവി മധുസൂദനന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്. കണ്ണൂര്‍ ജില്ല പൊലീസ് മേധാവി സഞ്ജയ് കുമാര്‍ ഗുരുദീന്‍ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് അന്വേഷണത്തിന് നേതൃത്വം നല്കുന്നത്.
 
സി പി എം പ്രവര്‍ത്തകന്‍ രാമന്തളി കുന്നരു കാരന്താട്ടെ സി വി ധനരാജിനെ കൊലപ്പെടുത്തിയ കേസില്‍ ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നതായി അറിയുന്നു. എന്നാല്‍, ഇത് സംബന്ധിച്ച കാര്യങ്ങള്‍ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. രണ്ടു ദിവസത്തിനകം കൊലപാതക കേസിലെ പ്രതികള്‍ വലയിലായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക