ഒരു ഇടവേളയ്ക്ക് ശേഷം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും വിമര്‍ശനം. രാഹുലിനെ പോലെയുള്ള ചില നേതാക്കളുടെ തെറ്റായ നിലപാടുകളാണ് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണാമെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റ് ആര്‍ ചന്ദ്രശേഖരന്‍.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിനും, നിലവിലെ അവസ്ഥയ്ക്കും കാരണം രാഹുലിനെ പോലെയുള്ള നേതാക്കളുടെ നിലപാടുകളാണ്. അവരുടെ തെറ്റായ പ്രവര്‍ത്തനത്തെ ചൂണ്ടിക്കാണിച്ച് അവ തിരുത്തി പാര്‍ട്ടിയെ നേര്‍വഴിക്കു നയിക്കുവാന്‍ കഴിയുന്ന ഏക പ്രസ്ഥാനം ഐഎന്‍ടിയുസി മാത്രമാണെന്നും.
പ്രസ്ഥാനത്തിന്റെ ശക്തി എന്താണെന്ന് പാര്‍ട്ടിക്ക് ഉടന്‍ തന്നെ മനസിലാകുമെന്നും ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. അടൂരില്‍ ഐഎന്‍ടിയുസി ജില്ലാ നേതൃത്വ ക്യാംപ് ഉദ്ഘാടനം ചെയ്യവെയാണ് നേത്രത്വത്തിനെതിരെ അദ്ദേഹം ആഞ്ഞടിച്ചത്.