ഉദ്ഘാടനപ്രസംഗത്തിനു ശേഷമായിരുന്നു യോഗ അഭ്യാസങ്ങള്‍ തുടങ്ങിയത്. മുന്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാറും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. എന്നാല്‍, യോഗ പരിശീലന സമയത്ത് കീര്‍ത്തനം ആലപിച്ചതില്‍ മന്ത്രി അസ്വസ്ഥയാകുകയും ഇക്കാര്യത്തെപ്പറ്റി മുന്‍മന്ത്രി വി എസ് ശിവകുമാറിനോട് സംസാരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ്, യോഗ ചെയ്യുന്നതിനിടയില്‍ ഇത്തരം കീര്‍ത്തനങ്ങള്‍ ആവശ്യമുണ്ടോ എന്ന് മന്ത്രി ഉദ്യോഗസ്ഥരോട് ചോദിച്ചത്.
ആയുഷ് വകുപ്പിന്റെ നേതൃത്വത്തിലാണ് സംസ്ഥാനതലത്തില്‍ യോഗ ദിനാചരണം നടന്നത്.
അതേസമയം, കീര്‍ത്തനം ചൊല്ലിയതില്‍ വിശദീകരണം ചോദിച്ചെന്ന റിപ്പോര്‍ട്ട് മന്ത്രി നിഷേധിച്ചു. എല്ലാവര്‍ക്കും സ്വീകാര്യമായ കീര്‍ത്തനം ചൊല്ലിക്കൂടേ എന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.